പനവല്ലിയിൽ കടുവ പശുക്കിടാവിനെ കൊന്നു
text_fieldsമാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിൽ കടുവ കർഷകരുടെ ഉറക്കം കെടുത്തുന്നു .ഞായറാഴ്ച രാത്രി പ്രദേശവാസിയായ വരകിൽ വിജയന്റെ എട്ട് മാസമായ പശുകിടാവിനെ കൊന്നു. അയൽവാസിയായ പുളിക്കൽ അഗസ്റ്റ്യന്റെ കറവപശുവിനെ അക്രമിക്കുകയും ചെയ്തു. വിജയന്റെ തൊഴുത്തിൽനിന്ന് ഒച്ച കേട്ടതിനെ തുടർന്ന് ലൈറ്റിട്ടതോടെ പശുകിടാവിനെ ഉപേക്ഷിച്ച് കടുവ കടന്നുകളയുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് പുളിക്കൽ മാത്യുവിന്റെ പശുക്കിടാവിനെ ആക്രമിച്ചിരുന്നു. ഇതോടെ പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയെങ്കിലും കടുവ ശല്യം കുറഞ്ഞില്ല. പ്രദേശത്തുകാർ രാത്രിയിൽ പുറത്തിറങ്ങാൻ ഭയക്കുകയാണ്. കൂട് വെച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടുസ്ഥലത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് വനം വകുപ്പ്.

