Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിജയകിരീടം ചൂടി റാഷിദ്
text_fieldsbookmark_border
റാഷിദ്
മാനന്തവാടി: മലപ്പുറം തിരൂരിൽ നിന്നും ചുരം കയറിവന്ന് ട്രയാത്‍ലൺ മത്സരത്തിൽ വിജയം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് തിരൂർ പരപ്പനങ്ങാടി സ്വദേശി റാഷിദ് റഹ്മാൻ. തന്റെ കായിക ജീവിതത്തിലെ നാലാമത്തെ ട്രയാത്‍ലൺ മത്സരത്തിനായാണ് റാഷിദ് മാനന്തവാടിയിൽ എത്തിയത്.
രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ട്രയാത്‍ലൺ മത്സരത്തിലടക്കം മികവ് തെളിയിച്ച അനുഭവ പാരമ്പര്യവുമായാണ് റാഷിദ് മാനന്തവാടിയിലെത്തിയത്. കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും തന്റെ കായിക സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ റാഷിദ് തയാറായില്ല.
വീട്ടിൽ നിന്ന് കിലോമീറ്ററുകൾ ദൂരെയുള്ള യൂനിവേഴ്സിറ്റി കോളജിൽ നീന്തൽ പഠിക്കാനായി സൈക്കിൾ ചവിട്ടിയാണ് റാഷിദ് ദിവസവും പോയിരുന്നത്. അതിലൂടെ സൈക്ലിങ്ങിലും നീന്തലിലുമുള്ള തന്റെ മികവിനെ തിരിച്ചറിയാൻ റാഷിദിന് സാധിച്ചു.
Next Story

