Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉരുളൊഴിഞ്ഞ ദേശത്ത് അവർ വീണ്ടുമെത്തും, വോട്ടുചെയ്യാൻ

text_fields
bookmark_border
ഉരുളൊഴിഞ്ഞ ദേശത്ത് അവർ വീണ്ടുമെത്തും, വോട്ടുചെയ്യാൻ
cancel
Listen to this Article

ചൂരൽമല: ഉരുൾദുരന്തത്തിൽ ഉറ്റവര്‍ നഷ്ടമായ ചൂരൽമലയിലേക്ക് അതിജീവിതർ വ്യാഴാഴ്ച വീണ്ടുമെത്തും, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി. നിലവിൽ അതിജീവിതർ താമസിക്കുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഒരുക്കിയ വാടക വീടുകളിലാണ്.

ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001 നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാനായെത്തുക. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ സമ്മതിദായകര്‍ ചൂരല്‍മല സെന്റ് സെബ്യാസ്റ്റ്യൻ ചര്‍ച്ച് പാരിഷ് ഹാള്‍, ചൂരല്‍മല നൂറുല്‍ ഇസ് ലാം മദ്റസ, നീലിക്കാപ്പ് അഗതി മന്ദിരം എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തും.

മദ്റസ ഹാളിലെ ബൂത്തില്‍ 1028 വോട്ടര്‍മാരും പാരിഷ് ഹാളില്‍ 1184 വോട്ടര്‍മാരുമാണുള്ളത്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തിലെത്താന്‍ വാഹന സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയിൽ 64 പ്ര​ശ്നബാ​ധിത ബൂ​ത്തു​ക​ൾ

ക​ൽ​പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ൽ എ​ല്ലാം സ​ജ്ജം. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ട്ട് മു​ത​ൽ ജി​ല്ല​യി​ലെ ഏ​ഴ് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും പോ​ളി​ങ് സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ച്ച​യോ​ടെ പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ൽ ബൂ​ത്തു​ക​ളി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റി​ന് പോ​ളി​ങ് ഏ​ജ​ന്റു​മാ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ബൂ​ത്തു​ക​ളി​ൽ മോ​ക്ക് പോ​ൾ ന​ട​ത്തു​ക​യും തു​ട​ർ​ന്ന് ക​ൺ​ട്രോ​ൾ യൂ​നിറ്റ് സീ​ൽ ചെ​യ്ത് ഏ​ഴ് മു​ത​ൽ വോ​ട്ടി​ങ് തു​ട​ങ്ങു​ക​യും ചെ​യ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - landslide victims voting in local body election
Next Story