Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്നിവോട്ട് തരാം, കളിസ്ഥലം തരണം

text_fields
bookmark_border
കന്നിവോട്ട് തരാം, കളിസ്ഥലം തരണം
cancel

വെള്ളമുണ്ട: കന്നിവോട്ട് തരണമെങ്കിൽ കളിസ്ഥലം തരണം എന്ന ആവശ്യവുമായി യുവാക്കൾ. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്​ ആറാം വാർഡിലെ യുവാക്കളാണ് കളിസ്ഥലം തരുന്നവർക്ക് വോട്ട് എന്ന് രേഖപ്പെടുത്തി ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

ജംഷീർ, മനാഫ്‌ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ ഇരുപതോളം യുവാക്കളാണ് രാഷ്​ട്രീയ പാർട്ടികൾ പ്രചാരണം തുടങ്ങുന്നതിനു മുമ്പുതന്നെ ഫ്ലക്സ് സ്ഥാപിച്ച് ശ്രദ്ധനേടിയിരിക്കുന്നത്. നിലവിൽ കട്ടയാട് മുസ്​ലിം പള്ളിക്കു കീഴിലെ, കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കിയ സ്ഥലത്താണ് യുവാക്കൾ ഫുട്ബാൾ കളിക്കുന്നത്.

രണ്ടു കിലോമീറ്റർ ദൂരെയുള്ള എട്ടേനാൽ സ്കൂൾ ഗ്രൗണ്ടല്ലാതെ മറ്റു കളിസ്ഥലങ്ങളൊന്നും പ്രദേശത്തില്ല. യുവാക്കളും ചെറിയ കുട്ടികളും ഉൾപ്പെടെ അമ്പതോളം പേരാണ് ഇവിടെ വിവിധ കളികൾക്ക് എത്തുന്നത്.

ഇരുപതോളം യുവാക്കളിൽ നാലു പേരൊഴികെ മറ്റെല്ലാവർക്കും ഇത്തവണ കന്നിവോട്ടാണ്. ഏത് രാഷ്​ട്രീയ പാർട്ടിയാണെങ്കിലും ആവശ്യങ്ങൾ പറഞ്ഞ് മാത്രമേ വോട്ട് നൽകൂവെന്നാണ് യുവാക്കളുടെ തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story