ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല; മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തു
text_fieldsകൽപറ്റയിൽ നടത്തിയ പരിശോധനയിൽ മോട്ടോർ വാഹന
വകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തപ്പോൾ
കൽപറ്റ: ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെയും റോഡ് നികുതി അടക്കാതെയും സർവിസ് നടത്തിയ കോൺട്രാക്ട് കാരേജ് ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. 2021 മാർച്ചിൽ ബസിന്റെ ഫിറ്റ്നസ് സർട്ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നു.
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ (നോർത്ത്) ആർ. രാജീവിന്റെ നിർദേശാനുസരണം എൻഫോഴ്സ്മെന്റ് എം.വി.ഐമാരായ എസ്. അജിത്കുമാർ, എം.കെ. സൈദാലിക്കുട്ടി, എ.എം.വി.ഐമാരായ എ. ഷാനവാസ്, എം. സുനീഷ്, എം.വി. റെജി എന്നിവർ ചേർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.
വടകരയിൽ നിന്ന് നിറയെ യാത്രക്കാരുമായി കൽപറ്റയിലെത്തിയ കെ.എൽ-02എ.ഇ 0918-നമ്പർ ബസാണ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരുടെ സുരക്ഷയിൽ വീഴ്ചവരുത്തുന്ന വാഹനങ്ങളുടെ മേൽ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ (നോർത്ത് ) ആർ. രാജീവ് അറിയിച്ചു.

