വയനാട് ജില്ലയിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കും
text_fieldsചെറുകിട വ്യവസായ അസോസിയേഷന്‍റെ സംസ്ഥാന ഡയറക്ടറി പ്രകാശനം ലിസിയാമ്മ സാമുവൽ, മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയക്ക് നൽകി നിർവഹിക്കുന്നു
കൽപറ്റ: വയനാട്ടിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ചേർന്ന സംരംഭകരുടെ യോഗം തീരുമാനിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്‍റും മുൻ എം.എൽ.എയുമായ വി.കെ.സി. മമ്മദ് കോയ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും നൽകി. സംസ്ഥാന ഡയറക്ടറി പ്രകാശനം ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ നിർവഹിച്ചു. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എ. നിസാറുദ്ദീൻ, ജനറൽ സെക്രട്ടറി പി.ജെ. ജോസ്, ജില്ല പ്രസിഡന്‍റ് ഇൻ ചാർജ് ഉമ്മർ ഹാജി, സെക്രട്ടറി മാത്യു തോമസ് എന്നിവർ സംസാരിച്ചു.

