കർണാടക നിയമസഭ തെരഞ്ഞെടുപ്പ്; സംയുക്ത പരിശോധനക്ക് കർണാടക-കേരള എക്സൈസ്
text_fieldsകൽപറ്റ: കർണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യം മയക്കുമരുന്ന് എന്നിവയുടെ കടത്തു തടയുന്നതിന്റെ ഭാഗമായി എച്ച്.ഡി കോട്ടയിൽ കർണാടക-കേരള എക്സൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു. അബ്കാരി, എൻ.ഡി.പി.എസ് കേസിൽ പിടികിട്ടാപുള്ളികളുടെ പട്ടിക പരസ്പരം കൈമാറി. ഇതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്താൻ ധാരണയായി.
യോഗത്തിൽ വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ.എസ്. ഷാജി, എച്ച്.ഡി കോട്ട ഡെപ്യൂട്ടി കമീഷണർ രവി ശങ്കർ, എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് വിക്രം, സർക്കിൾ ഇൻസ്പെക്ടർമാരായ സജിത് ചന്ദ്രൻ, ഹരിനന്ദനൻ, യു.വി. ഗീത, ഇൻസ്പെക്ടർ പ്രിയങ്ക, പ്രിവന്റിവ് ഓഫിസർമാരായ വി. രാജേഷ്, പി.ആർ. ജിനോഷ് എന്നിവർ പങ്കെടുത്തു.

