Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ബിജെപിയിൽ പൊട്ടിത്തെറി; പ്രസിഡന്റ് പ്രശാന്ത് മലവയൽ സ്ഥാനം രാജിവെച്ചതായി സൂചന

text_fields
bookmark_border
വയനാട് ബിജെപിയിൽ പൊട്ടിത്തെറി; പ്രസിഡന്റ് പ്രശാന്ത് മലവയൽ സ്ഥാനം രാജിവെച്ചതായി സൂചന
cancel

കൽപറ്റ: ബി.ജെ.പി വയനാട് ജില്ല ഘടകത്തിൽ പൊട്ടിത്തെറി. ആരോപണത്തെ തുടർന്ന് പ്രസിഡന്റ് പ്രശാന്ത് മലവയൽ സ്ഥാനം രാജിവെച്ചതായാണ് സൂചന. അതേസമയം, തത്കാലത്തേക്ക് മാറിനിൽക്കാൻ നേതൃത്വം നിർദേശിച്ചതായാണ് ഒരുവിഭാഗം പറയുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൽപറ്റ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന പ്രശാന്തിനെതിരെ പാർട്ടിയിലെ ഒരുവിഭാഗം തുടക്കം മുതൽ രംഗത്തുണ്ട്.

യുവമോർച്ച നേതാവായിരുന്ന പ്രശാന്ത്, കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് 2024 ഫെബ്രുവരിയിൽ കെ.പി. മധുവിനെ മാറ്റിയാണ് ജില്ല പ്രസിഡന്റ് സ്ഥാനത്ത് അപ്രതീക്ഷിതമായി എത്തുന്നത്. നേരത്തേതന്നെ വയനാട് ജില്ല ഘടകത്തിൽ രൂക്ഷമായിരുന്ന വിഭാഗീയത ഇതോടെ ശക്തമായി. മുൻ ജില്ലാ പ്രസിഡന്റ് കെ.പി. മധു അടക്കമുള്ളവർ പാർട്ടി വിട്ടു പോവുകയും ചെയ്തു.

ജില്ലയിലെ പല നേതാക്കൾക്കെതിരെയും കോഴ ആരോപണം ഉൾപ്പെടെ ഉയർന്നിരുന്നു. സുൽത്താൻ ബത്തേരി നിയമസഭ തെരഞ്ഞെടുപ്പിൽ സി.കെ. ജാനു എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച സമയത്താണ് ജില്ലയിലെ ചില നേതാക്കൾക്കെതിരെ കോഴ ആരോപണം ഉയർന്നത്. ഇതു സംബന്ധിച്ച് കേസ് നടന്നുവരുന്നുമുണ്ട്. പാർട്ടിയിലെ കടുത്ത വിഭാഗീയാണ് ജില്ല പ്രസിഡന്റിന്റെ രാജിക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, രാജിക്ക് പിന്നിൽ മറ്റ് ചില കാരണങ്ങളും പറഞ്ഞു കേൾക്കുന്നുണ്ട്. രാജി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കോഴ ആരോപണവും വിഭാഗീയതയും കാരണം പ്രതിസന്ധിയിലായിരുന്ന വയനാട് ബി.ജെ.പി ഘടകം ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. പുതിയ പ്രസിഡന്റ് ആരെന്നതിനെ കുറിച്ചും വ്യക്തത വന്നിട്ടില്ല. അതേസമയം, വ്യക്തിപരമായ കാരണങ്ങളാൽ നവംബർ രണ്ടുവരെ ലീവ് എടുക്കുക മാത്രമാണെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പ്രശാന്ത് മലവയൽ ‘മാധ്യമ’ത്തോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad BJP District President Prashanth Malavayal Resigns Amid Factionalism
Next Story