പുനർനിർണയം; വയനാട്ടിൽ 37 പുതിയ പഞ്ചായത്ത് വാർഡുകൾ
text_fieldsകൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനർനിർണയത്തിന്റെ പട്ടിക സർക്കാർ പുറത്തുവിട്ടപ്പോൾ വയനാട്ടിൽ വിവിധ പഞ്ചായത്തുകളിലായി 37 വാർഡുകൾ കൂടി. ആകെ 23 പഞ്ചായത്തുകളാണ് വയനാട്ടിലുള്ളത്. ഇതിൽ വെള്ളമുണ്ട, കണിയാമ്പറ്റ, മുട്ടിൽ പഞ്ചായത്തുകളിൽ മൂന്നുവീതം വാർഡുകളാണ് പുതുതായി വർധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലെയും ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലെയും വാർഡ് പുനർനിർണയത്തിന്റെ ഗസറ്റ് വിജ്ഞാപനമാണ് പുറത്തിറങ്ങിയത്.
വയനാട്ടിൽ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലെയും ഡിവിഷനുകൾ കൂടിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് ഡിവിഷന്റെയും എണ്ണത്തിൽ വർധനയുണ്ട്. ബ്ലോക്കുകളിൽ ആകെ അഞ്ചുഡിവിഷനുകളും ജില്ല പഞ്ചായത്തിൽ ഒരു ഡിവിഷനുമാണ് കൂടിയിരിക്കുന്നത്.

