Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിക്അപ് വാനും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
വരദൂർ മരമില്ലിന് സമീപം പിക്അപ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
കൽപറ്റ: വരദൂർ മരമില്ലിന് സമീപം പിക്അപ് വാനും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മാനന്തവാടിയിൽനിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന നിലമ്പൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും പച്ചിലക്കാട് ഭാഗത്തേക്ക് വന്ന പിക്അപ് വാനുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story

