അതിൻ വിജയന് ബുക്ക്സ് ഓഫ് റെക്കോഡ് ബഹുമതി
text_fieldsഇന്ത്യൻ വനിത ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ പേരുകൾ പെൻസിൽ ലെഡിൽ തീർത്ത കരവിരുതിന് ബുക്ക് ഓഫ് റെക്കോഡ് ലഭിച്ച അതിൻ വിജയൻ
ഗൂഡല്ലൂർ: ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്, ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോഡ് എന്നീ ബഹുമതികൾ നേടി പാടന്തര കാളങ്ങാടൻ വീട്ടിൽ അതിൻ വിജയൻ. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാരുടെ പേരുകൾ പെൻസിൽ ലെഡിൽ എഴുതിപ്പിടിപ്പിച്ച കരവിരുതിനാണ് മൂന്ന് ബുക്ക്സ് ഓഫ് റെക്കോഡുകളുടെ ബഹുമതി തേടിയെത്തിയത്.
കർഷകനായ വിജയൻ-ഷമ ദമ്പതികളുടെ മകനാണ് ഈ 19കാരൻ. കോയമ്പത്തൂർ നെഹ്റു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഒന്നാം വർഷ ബി.ടെക് വിദ്യാർഥിയാണ്. സഹോദരൻ ആഷിക്കും അവസാന വർഷ എൻജിനീയറിങ് വിദ്യാർഥിയാണ്.

