Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയയാള്‍ മരിച്ച നിലയില്‍

text_fields
bookmark_border
ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയയാള്‍ മരിച്ച നിലയില്‍
cancel

അമ്പലവയല്‍ (വയനാട്): ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പലക്കുന്ന് പി.സി. സനല്‍ കുമാറിനെയാണ് (36) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചക്ക് അമ്പലവയല്‍ ഫാന്റം റോക്കിന് സമീപത്ത് വെച്ചാണ് ഭാര്യ നിജിതക്കും മകള്‍ പത്തുവയസ്സുകാരി അളകനന്ദക്കും നേരെ ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ചികിത്സയിലാണ്.

ഭര്‍ത്താവിന്റെ പീഡനം കാരണം കണ്ണൂര്‍ കൊട്ടിയൂരില്‍നിന്ന് ഒരു മാസം മുമ്പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തിവരികയായിരുന്നു.

ഇയാള്‍ക്കായി പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജിത അന്വേഷണം നടത്തിവരികയായിരുന്നു. ഇന്ന് ഉച്ചയോടെ കണ്ണൂര്‍ കൊടുവള്ളിറെയില്‍വേ ട്രാക്കിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ambalavayal cid attack accused found dead
Next Story