മുത്തങ്ങയിൽ രേഖകളില്ലാത്ത 17.5 ലക്ഷം പിടികൂടി
text_fieldsസുൽത്താൻ ബത്തേരി: കർണാടകയിൽനിന്ന് മുത്തങ്ങയിൽ പച്ചക്കറിയുമായി വന്ന മിനി ലോറിയിൽ രേഖകളില്ലാതെ കണ്ടെത്തിയ 17,50000 രൂപ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വയനാട് എക്സൈസ് ഡെപ്യൂട്ടി കമീഷണർ എ.ജെ. ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി 10ഓടെ ചെക്പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശ്ശേരി സ്വദേശികളായ അബ്ദുൽ ഷുക്കൂർ (65), ഡ്രൈവർ മുനീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ തുടർ നടപടികൾക്കായി പൊലീസിന് കൈമാറി. ഇൻസ്പെക്ടർ കെ.ജെ. സന്തോഷ്, പ്രിവന്റിവ് ഓഫിസർമാരായ സി.കെ. രഞ്ജിത്ത്, ചാൾസുകുട്ടി, സിവിൽ എക്സൈസ് ഓഫിസർമാരായ വി. സുധീഷ്, ഇ.ബി. ശിവൻ എന്നിവരടങ്ങുന്ന സംഘമാണ് പണം കണ്ടെത്തിയത്.

