വെഞ്ഞാറമൂട് മൂന്ന് ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി പരാതി
text_fieldsവെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിലെ ഒരു ബൂത്തിലും നെടുമങ്ങാട് മണ്ഡലത്തിലെ ഒരു ബൂത്തിലും കള്ളവോട്ട് നടന്നു. മറ്റൊരു ബൂത്തില്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം മുന്നണികളുടെ ഏജൻറുമാര്‍ കൈയോടെ പിടികൂടി. വാമനപുരം മണ്ഡലത്തിലെ കുറുമ്പയം 41ാം ബൂത്തിലും നെടുമങ്ങാട് മണ്ഡലത്തിലെ കന്യാകുളങ്ങരയിലെ ഒരു ബൂത്തിലുമാണ് കള്ളവോട്ട് നടന്നത്.
യഥാർഥ വോട്ടര്‍മാര്‍ എത്തിയപ്പോഴേക്കും ഇവരുടെ വോട്ടുകള്‍ മറ്റാരോ ചെയ്തിരിക്കുന്നതായി കെണ്ടത്തുകയായിരുന്നു. കുറുമ്പയം വാർഡിലെ വോട്ടര്‍ തെൻറ വോട്ട് ചെയ്യണവെന്ന് വാശിപിടിച്ചതോടെ നിബന്ധനകള്‍ക്ക് വിധേയമായി പോളിങ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ വോട്ടിടാന്‍ അനുവദിച്ചു.
പാങ്ങോട് പഞ്ചായത്തിലെ വട്ടക്കരിക്കകം ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആളെയാണ് ഇന്‍ ഏജൻറുമാര്‍ പിടികൂടിയത്. ഇയാളെ പിന്നീട് താക്കീത് ചെയ്ത് വിട്ടയച്ചു.

