ഒന്നരവയസ്സുകാരനായ ആദിവാസി കുട്ടിയെ ഫോറസ്റ്റ് ഓഫിസര്‍ മര്‍ദിച്ചതായി പരാതി
text_fieldsരജനിമോള്‍
വെള്ളറട: ഒന്നരവയസ്സുകാരനായ ആദിവാസി കുട്ടിക്ക് മര്‍ദനമേറ്റു. തുടർന്ന് കുടുംബം ഫോറസ്റ്റ് ഓഫിസര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. ഫോറസ്റ്റ് റേഞ്ചില്‍ കാരിക്കുഴി ഫോറസ്റ്റ് ഓഫിസിലെ വാച്ചറായ സൂരജ് തങ്കപ്പന് ആണ് കുട്ടിയെ മര്‍ദിച്ചതെന്ന് വീട്ടുകാർ പറയുന്നു.
അമ്പൂരി പുരവിമല തടത്തരികത്തു വീട്ടില്‍ ശ്രീനാഥ് -രജനിമോള്‍ ദമ്പതികളുടെ ഒന്നര വയസ്സായ ശ്രീഹരിശ്രീനാഥ് തലക്ക് പരിക്കേറ്റ് ആനപ്പാറ ഗവ. താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. രജനിമോള്ക്കും മാതാവ് നങ്ങേലിക്കും മര്‍ദനമേറ്റു.
നെയ്യാര്‍ഡാം പൊലീസിലും നെയ്യാര്‍ഡാം റേഞ്ച് ഓഫിസര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. 10,000 രൂപ കടം ചോദിച്ചെന്നും ഇതു നല്‍കാത്തതിനാണ് വെട്ടുകത്തിയുമായി വീട്ടില്‍ വന്ന് ആക്രമിക്കാന്‍ കാരണമെന്നും രജനിമോള്‍ പറയുന്നു.

