വൃക്കകൾ തകരാറിലായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു
text_fieldsശൈലജ
വെള്ളറട: ഇരു വൃക്കയും തകരാറിലായ നിര്‍ധനയായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു . ആനാവൂര്‍ കാഞ്ചിയോട്ടുകോണം കിഴക്കിന്‍കര വീട്ടില്‍ ശൈലജയാണ് (45) ഇരുവൃക്കയും തകരാറിലായി ഡയാലിസിസിലൂടെ ജീവൻ നിലനിര്‍ത്തുന്നത്. പ്രമേഹബാധിതയായതിനെത്തുടര്ന്ന് 20 വര്‍ഷത്തോളം ചികിത്സയിലായിരുന്നു.
നാലു വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്തുവരുകയാണ്. ഇപ്പോള്‍ ശൈലജയുടെ കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു തുടങ്ങി. കാലുകളിലെ അസ്ഥിക്ഷയം മൂലം നടക്കാനും കഴിയാത്ത അവസ്ഥയാണ്. വൃക്ക മാറ്റിവെക്കുകയാണ് പരിഹാരമായി ഡോക്ടര്‍മാര്‍ പറയുന്നത്. 30 ലക്ഷത്തോളം ഇതിനായി ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂലിപ്പണിക്കാരനായ ഭര്‍ത്താവും രണ്ടു പെണ്മക്കളുമാണ് ഇവര്‍ക്കുള്ളത്. ആകെയുള്ള ഏഴ് സെന്റ് ഭൂമിയും വീടും സഹകരണ ബാങ്കില്‍നിന്നും എടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനാൽ ജപ്തി ഭീഷണിയിലാണ്. ശൈലജയുടെ ചികിത്സാ സഹായത്തിനായി പാലിയോട് സെന്‍ട്രല്‍ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 3976806134, ഐ.എഫ്.എസ്.സി: CBIN0282232. ഫോണ്‍: 9656312330.

