അഗ്നിപഥിലൂടെ രാജ്യത്തെ യുവതയെ കേന്ദ്രം ചതിച്ചു -വർക്കല കഹാർ
text_fieldsഅഗ്നിപഥിനെതിരെ കോൺഗ്രസ് വർക്കലയിൽ സംഘടിപ്പിച്ച സത്യഗ്രഹം മുൻ എം.എൽ.എ
വർക്കല കഹാർ ഉദ്ഘാടനം ചെയ്യുന്നു.
വർക്കല: അഗ്നിപഥുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ യുവതയെ ചതിച്ചെന്ന് കോൺഗ്രസ് നേതാവ് വർക്കല കഹാർ. അഗ്നിപഥ് പദ്ധതിക്കെതിരെ വർക്കല നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ പാർക്കിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രഘുനാഥൻ അധ്യക്ഷതവഹിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം. ബഷീർ, ജനറൽ സെക്രട്ടറിമാരായ പി. വിജയൻ, അഡ്വ.ഇ. റിഹാസ്, ഷിബു വർക്കല, മുൻ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അസീം ഹുസൈൻ, മണ്ഡലം പ്രസിഡന്റുമാരായ സജി വേളിക്കാട്, എം. സത്യജിത്ത്, ശ്രീനാഥ്, വിനോജ് വിശാൽ, പ്രതാപൻ, പ്രശാന്ത്, സുനിൽ, ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. ഷാലിബ്, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് നൈസാം, മുൻ മണ്ഡലം പ്രസിഡന്റുമാരായ എസ്. ജയശ്രീ, വൈ. ഷാജഹാൻ, അജി വേളിക്കാട്, യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡൻറ് ബദൻ ഷാ എന്നിവർ സംസാരിച്ചു.

