എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍
text_fieldsരമേശന്, വിഷ്ണു എസ്. കുമാര്‍
പേരൂര്‍ക്കട: കേശവദാസപുരത്തിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ 46.4 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ ഡാന്‍സാഫ് സംഘം പിടികൂടി പേരൂര്‍ക്കട പൊലീസിന് കൈമാറി. വെള്ളനാട് കുളക്കോട് ഉത്രം വീട്ടില്‍ രമേശന് (42), തിരുവനന്തപുരം ചെങ്കല്‍ചൂള ഫയര്‍ സ്റ്റേഷനുസമീപം മുത്താരമ്മന്‍കോവില്‍ ടി.സി -25/ 488 കീഴേപുളിക്കൽ വീട്ടില്‍ വിഷ്ണു എസ്. കുമാര്‍ (25) എന്നിവരാണ് പിടിയിലായത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ച കേശവദാസപുരത്തിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി പ്രതികള്‍ പിടിയിലായത്. പേരൂര്‍ക്കട എസ്.എച്ച്.ഒ ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

