മടവൂരിൽ ടിപ്പർ ലോറികൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്
text_fieldsടിപ്പർ ലോറികൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിക്കുന്ന കല്ലമ്പലം അഗ്നിശമനസേന
കിളിമാനൂർ: മടവൂർ എൽ.പി സ്കൂളിന് സമീപം ടിപ്പർ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം കൊട്ടിയം സ്വദേശി വിഷ്ണുവിനാണ് (30) പരിക്കേറ്റത്. കാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ കല്ലമ്പലം ഫയർഫോഴ്സ് എത്തി അരമണിക്കൂർ പരിശ്രമിച്ചാണ് പുറത്തെടുത്തത്.
കാലിന് പരിക്കേറ്റ വിഷ്ണുവിനെ പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെ ആയിരുന്നു അപകടം. എതിർദിശകളിൽനിന്ന് അമിത വേഗത്തിൽ വന്ന ലോറികൾ തമ്മിൽ കൂട്ടിയിടിക്കുക യായിരുന്നു. അപകട സമയത്ത് മഴയുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പള്ളിക്കൽ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. കല്ലമ്പലം അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജി. പ്രദീപ് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എസ്. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

