വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം നടത്തിയയാൾ പിടിയിൽ
text_fieldsതിരുവനന്തപുരം: നഗരത്തിൽ വനിത ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയയാളെ പൊലീസ് പിടികൂടി. കടകംപള്ളി സ്വദേശി പ്രകാശനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പി.എം.ജിക്ക് സമീപമുള്ള ഹോസ്റ്റലിലെ വിദ്യാർഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
നഗരത്തിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതിനിടെയാണ് ഈ സംഭവവുമുണ്ടായത്. കഴിഞ്ഞ ദിവസം നഗ്നത പ്രദർശനം നടത്തിയതിനും ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനുമായി മ്യൂസിയം സ്റ്റേഷൻ പരിധിയിൽ രണ്ടുപേരാണ് പിടിയിലായത്.
കോട്ടൺഹില്ലിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശം നടത്തിയ ഓട്ടോഡ്രൈവർ മുത്തുരാജിനെയും ശാസ്തമംഗലം ശ്രീരംഗം ലെയ്നിലെ വീട്ടിലെ ശുചിമുറിയിൽനിന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കന്യാകുമാരി സ്വദേശി മേഴ്സിൻ ജോസിനെയും നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപിച്ചത്.

