Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമിത വേഗം: നിയന്ത്രണം വിട്ട ലോറി വീടിന്റെ ഭിത്തിയിലും ടൂറിസ്റ്റ് ബസിലും ഇടിച്ച് മറിഞ്ഞു
text_fieldsbookmark_border
മലയിന്കാവില് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇടിച്ച് മറിഞ്ഞുണ്ടായ അപകടം
വെള്ളറട: അമിതവേഗത്തില്‍ എത്തിയടിപ്പര് ലോറി ദിശ മാറി വീടിന്റെ ഭിത്തി ഇടിച്ചു തകര്‍ത്ത ശേഷം നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസില്‍ ഇടിച്ച് മറിഞ്ഞു. ഇന്നലെ വൈകുന്നേരം മലയിന്കാവിലായിരുന്നു സംഭവം.
പനച്ചമൂടില്‍ നിന്ന് ചെറിയ കൊല്ലയിലേക്ക് പോവുകയായിരുന്ന കെ.എല്‍.21.എന്‍.ജി.426ാം നമ്പര്‍ ലോറിയാണ് അപകടം വിതച്ചത്. ടിപ്പര്‍ ഡ്രൈവര്‍ സദാനന്ദന് പരിക്കേറ്റു. അറ്റകുറ്റപ്പണി നടത്തി ദിവസങ്ങള്‍ക്കു മുമ്പ് പുറത്തിറക്കിയ ടൂറിസ്റ്റ് ബസിന് സാരമായ കേടുപാട് സംഭവിച്ചു.
സംഭവ സമയം നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇതുവഴി സഞ്ചരിച്ചിരുന്നു.
Next Story

