വിഴിഞ്ഞത്ത് കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കൽ തുടങ്ങി
text_fields‘എം ടി ഷോൺ-1’ കപ്പലിൽ നിന്ന് ‘എം.എസ്.സി അക്കിറ്റെറ്റ’ എന്ന കപ്പലിലേക്ക് ഇന്ധനം നിറക്കുന്നു
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ‘ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ്’ തുടങ്ങി. അദാനി ബങ്കറിങ് കമ്പനിയുടെ നേതൃത്വത്തിൽ ‘എം ടി ഷോൺ-1’ കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ആങ്കറേജിലുള്ള ‘എം.എസ്.സി അക്കിറ്റെറ്റ’ എന്ന കപ്പലിലാണ് വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ നിറച്ചത്.
വിഴിഞ്ഞത്ത് ഈ സേവനം തുടങ്ങിയതോടെ കപ്പലുകളിൽ ഇന്ധനം നിറക്കാൻ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറക്കാൻ കഴിയും. ഇന്ത്യയുടെ ട്രാൻഷിപ്മെന്റ് ഹബ് ആയി വളരുന്ന വിഴിഞ്ഞം ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധനം നിറയ്ക്കൽ കേന്ദ്രമായും അധികം വൈകാതെ മാറുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.

