വയോധികനെ ആക്രമിച്ച് പണം പിടിച്ചുപറിച്ചയാൾ പിടിയിൽ
text_fieldsഅരുൺ
പാലോട്: വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വയോധികനെ ആക്രമിച്ച് പണം കവർന്ന നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിൽ. പാലോട് ആലമ്പാറ തോട്ടരികത്ത് വീട്ടിൽ റെമോ എന്ന അരുണിനെ(24) യാണ് അറസ്റ്റ് ചെയ്തത്. പാലോട് ഓട്ടോറിക്ഷ തൊഴിലാളിയായ പാലോട് ആലമ്പാറ ഊളൻകുന്ന് കോണത്ത് വീട്ടിൽ സുരേന്ദ്രനെ(72)യാണ് ആക്രമിച്ച് പണം കവർന്നത്.
തുടർന്ന്, വനമേഖലയിൽ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് തിരുവനന്തരുപുരം റൂറൽ എസ്.പി ശില്പ ദേവയ്യ നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറിന് നിർദേശം നൽകിയിരുന്നു. പാലോട് സി.ഐ ഷാജി മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറുമാടം കെട്ടി വനത്തിൽ താമസമാക്കിയെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

