Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന സംഘം പിടിയിൽ
text_fieldsbookmark_border
Listen to this Article
പാലോട്: കടകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വാഹനത്തിൽ കയറ്റി വനത്തിൽ ഉപേക്ഷിക്കുന്ന സംഘത്തെ പിടികൂടി. കൊല്ലം സ്വദേശികളായ ഷാജഹാൻ, നാസർ, നാസറുദ്ദീൻ എന്നിവരെയാണ് രാത്രി പട്രോളിങ്ങിനിടെ, പാലോട് റേഞ്ചിലെ വനപാലകർ പിടികൂടിയത്.
ഭരതന്നൂർ സെക്ഷനിലെ മൈലമൂട് വന ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി പിക്-അപ് വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിവിധ കടകളിൽ നിന്ന് ശേഖരിച്ച മാലിന്യം ചാക്കുകളിൽ നിറച്ചാണ് വാഹനത്തിലെത്തിക്കുന്നത്. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Next Story

