സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിയ സംഭവം; പ്രതി പിടിയിൽ
text_fieldsശ്രീജിത്ത്
നേമം: സി.പി.എം പാപ്പനംകോട് മേലാങ്കോട് ബ്രാഞ്ച് സെക്രട്ടറി എസ്. അജേഷിനെ കുത്തിയ സംഭവത്തിൽ പ്രധാന പ്രതിയെ നേമം പോലീസ് പിടികൂടി. മേലാങ്കോട് സ്വദേശി ശ്രീജിത്തി (32) നെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ 14ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വെൽഡിങ് തൊഴിലാളിയായ അജേഷ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുന്നവഴി നടുവത്ത് ജംഗ്ഷനിൽവെച്ച് മറ്റൊരു ബൈക്കിലെത്തിയ മേലാങ്കോട് സ്വദേശി ശ്രീജിത്തും സുഹൃത്തും ചേർന്ന് തടഞ്ഞു നിർത്തി മർദ്ദിക്കുകയും തലയിൽ കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നു.
അജേഷ് പ്രദേശത്തെ കഞ്ചാവ് ലഹരി മാഫിയക്കെത്തിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലെ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ ശ്രീജിത്ത് പ്രദേശത്തെ ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

