പിതാവിെൻറ മരണം: മകൻ അറസ്റ്റിൽ
text_fieldsനേമം: പിതാവിെൻറ മരണവുമായി ബന്ധപ്പെട്ട് മകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പനംകോട് എസ്.എൻ നഗർ വലിയ കിഴക്കേവിള വിപിൻ നിവാസിൽ വിപിൻ (34) ആണ് അറസ്റ്റിലായത്. വിശ്വനാഥൻ (69) ആണ് കഴിഞ്ഞദിവസം മരിച്ചത്.
ഈ വർഷം ഏപ്രിലിൽ വീട്ടിൽ െവച്ച് പിതാവും മകനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വിപിൻ ആയുധമുപയോഗിച്ച് വിശ്വനാഥനെ തലയ്ക്കടിക്കുകയായിരുന്നത്രെ. സാരമായി പരിക്കേറ്റ വിശ്വനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ സംഭവം അന്ന് കേസായില്ല. ചികിത്സക്കുശേഷം ഇദ്ദേഹത്തെ തിരികെ വീട്ടിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ, കഴിഞ്ഞ ദിവസമായിരുന്നു മരണം. തുടർന്നാണ് വിശദമായ അന്വേഷണത്തിനൊടുവിൽ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

