Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദ്രോഗബാധിത ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
ഹൃദ്രോഗബാധിത ചികിത്സ സഹായം തേടുന്നു
cancel
Listen to this Article

നെടുമങ്ങാട്: ഹൃദ്രോഗിയായ വീട്ടമ്മ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പനവൂർ ഇര്യനാട് ബിനു ഭവനിൽ ജയകുമാരിയാണ് (53) രണ്ട് ഹൃദയവാൽവുകൾ മാറ്റിവെക്കാൻ സഹായം തേടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തരമായി വാൽവുകൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അഞ്ചു ലക്ഷത്തിലേറെ രൂപ ചെലവുണ്ട്.

ജയകുമാരിയുടെ ഭർത്താവ് നാലുവർഷം മുമ്പ് ഉപേക്ഷിച്ച് പോയി. ഓട്ടോ ഡ്രൈവറായ മക‍െൻറ തണലിലാണ് ഇവരും വൃദ്ധയായ മാതാവും കഴിഞ്ഞിരുന്നത്. ഇതിനിടെ മകന് കരൾ രോഗം പിടിപെട്ടതോടെ ജോലിക്കു പോകാനാവാതായി. ഇയാൾക്ക് ചെറിയ രണ്ടു കുട്ടികളുമുണ്ട്. നിത്യവൃത്തിക്കുപോലും വക കണ്ടെത്താനാകാതെ വലയുന്ന കുടുംബത്തിന് രണ്ടുപേരുടെ ചികിത്സാ ചെലവ് കൂടി കണ്ടെത്തുക അസാധ്യമാണ്.

ജയകുമാരിയുടെ പേരിൽ നെടുമങ്ങാട് എസ്.ബി.ഐ ശാഖയിൽ 39822153921നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC: SBIN0070036. ഫോൺ: 9645955420

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - women Seek help for treating heart disease
Next Story