Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍കയറി മര്‍ദ്ദിച്ചു

text_fields
bookmark_border
attack
cancel
camera_alt

representational image

നെടുമങ്ങാട്‌ : യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍ കയറി മർദിച്ചു. മുണ്ടേല കാണിക്കപ്പെട്ടി ജങ്ഷനില്‍ മുരളി ലീല ദമ്പതികളുടെ മകന്‍ അരുണിന് (25) ആണ് മർദനത്തില്‍ പരിക്കേറ്റത്. കൈയ്ക്കും തലയ്ക്കും കമ്പിപ്പാര കൊണ്ട് അടിയേറ്റ അരുണിനെ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. അക്രമികളായ തിരുമല സ്വദേശികളായ ബാസിത്, ഷെമീര്‍ എന്നിവരെ നാട്ടുകാർ പിടികൂടി ആര്യനാട് പൊലീസിന് കൈമാറി. നെടുമങ്ങാട്ടെ പൂക്കടയിലെ തൊഴിലാളിയാണ് അരുണ്‍. കഴിഞ്ഞദിവസം കൂവക്കുടി പാലത്തിനു സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കൂവക്കുടിയില്‍ കട നത്തിയിരുന്ന രാജേഷ് ബാബുവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടർന്നാണ് ആക്രമണം നടന്നത്. തടയാനെത്തിയ അമ്മ ലീലയുടെ കൈയും അടിച്ചൊടിച്ചു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടശേഷം ആര്യനാട് പൊലീസിനെ വിളിച്ചുവരുത്തി ഏല്‍പ്പിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The gang entered the house and beat up the youth
Next Story