ഡ്രൈവിങ് ടെസ്റ്റിനെത്തിയ സ്ത്രീയെ അപമാനിച്ചു: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: ഡ്രൈവിങ് ടെസ്റ്റിനിടെ ഗർഭിണിയും ബാങ്ക് ഉദ്യോഗസ്ഥയുമായ യുവതിയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മോശമായി സംസാരിക്കുകയും ചീത്ത വിളിക്കുകയും ചെെയ്തന്ന കുറ്റത്തിന് നെടുമങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. നെടുമങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനസ് മുഹമ്മദി(40) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ആനാട് ഡ്രൈവിങ് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഒക്ടോബർ 14ന് ഡ്രൈവിങ് റോഡ് പരിശോധനക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപമാനിക്കുന്ന തരത്തിൽ മോശമായി സംസാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതെന്നാണ് പരാതി.
ഇതിനെ തുടർന്നായിരുന്നു ബാങ്ക് ഉദ്യോഗസ്ഥ നെടുമങ്ങാട് പൊലീസിന് പരാതി നൽകിയത്.

