നെടുമങ്ങാട്: നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ വീണ്ടും സി.പി.എം-സി.പി.െഎ ഭിന്നത
text_fieldsനെടുമങ്ങാട്: നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ സി.പി.എം-സി.പി.െഎ ഭിന്നത വീണ്ടും പ്രകടമായി.
എസ്. രവീന്ദ്രനെ വൈസ് െചയർമാൻ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത് സി.പി.െഎയിലെ ലേഖ വിക്രമനാെണങ്കിൽ പിന്തുണച്ചത് സി.പി.െഎ അംഗം പ്രിയ പി. നായരായിരുന്നു.
അപ്പോഴൊക്കെ സി.പി.എം അംഗങ്ങൾ മൗനം പാലിച്ചു. ഒടുവിൽ വോട്ട് രേഖപ്പെടുത്തിയ സി.പി.എം അംഗങ്ങൾ വരണാധികാരി ഫലം പ്രഖ്യാപിക്കും മുമ്പ് കൗൺസിൽ ഹാൾ വിട്ട് ഇറങ്ങിപ്പോയി.
പിന്നീട് വൈസ് ചെയർമാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ ചെയർ പേഴ്സണും കോൺഗ്രസ്, സി.പി.െഎ അംഗങ്ങൾ മാത്രമാണ് കൗൺസിൽ ഹാളിലുണ്ടായിരുന്നത്.
സി.പി.െഎക്കാരനായ വൈസ് ചെയർമാനെ അഭിനന്ദിച്ച കോൺഗ്രസ് അംഗങ്ങൾ സി.പി.എം-സി.പി.െഎ ഭിന്നത ചൂണ്ടിക്കാട്ടുകയും വൈസ് ചെയർമാെൻറ തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

