നാവായിക്കുളം ഗവ.എച്ച്.എസ്. എസിൽ സാമൂഹികവിരുദ്ധ ആക്രമണം
text_fieldsനാവായിക്കുളം ഗവ.എച്ച്.എസ്.എസിൽ സാമൂഹികവിരുദ്ധർ വരുത്തിയ നാശനഷ്ടങ്ങൾ
കല്ലമ്പലം: നാവായിക്കുളം ഗവ.എച്ച്.എസ്.എസിൽ സാമൂഹിക വിരുദ്ധ ആക്രമണം. ബെഞ്ച്, ഡെസ്ക്, മേശ ഉൾപ്പെടെ ഫർണിചർ, ക്ലാസ് മുറികളിലെ ഫാനുകൾ, പ്രൊജക്ടറുകൾ, സ്ക്രീൻ, വൈറ്റ് ബോർഡുകൾ എന്നിവ നശിപ്പിക്കപ്പെട്ടു. സി.സി ടി.വിയും തകർത്തു.
പല ഉപകരണങ്ങളും സമീപത്തെ കിണറ്റിലിട്ട നിലയിലാണ്. ജനൽ ചില്ലുകളും ശൗചാലയത്തിലെ ക്ലോസറ്റും തകർത്തു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചതിനാൽ രാത്രിയും പകലും മേഖലയിൽ തിരക്കുണ്ട്. ഇതിനിടയിലാണ് സ്കൂൾ വളപ്പിൽ അക്രമം നടന്നത്. കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.

