എസ്.എ.ടി ആശുപത്രിക്ക് ദേശീയ അംഗീകാരം
text_fieldsമെഡിക്കല്‍ കോളജ്: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്ക് മികച്ച സ്കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ‘ലക്ഷ്യ’ സര്ട്ടിഫിക്കേഷന് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. കേരളത്തില്‍ മെഡിക്കല്‍ കോളജുകളിലും ജില്ല ആശുപത്രികളിലും താലൂക്കാശുപത്രികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചു. കൂടുതല്‍ ആശുപത്രികളെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.
‘ലക്ഷ്യ’ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എസ്.എ.ടി ആശുപത്രിയില്‍ അത്യാധുനിക സംവിധാനങ്ങളാണൊരുക്കിയത്. പ്രസവസമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നല്‍കാനായി ഗര്‍ഭിണിക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന 'അമ്മയ്ക്കൊരു കൂട്ട്' പദ്ധതി നടപ്പാക്കി വരുന്നു.
ലേബര്‍ റൂമും മെറ്റേണിറ്റി ഓപറേഷന് തിയറ്ററും അനുബന്ധ സംവിധാനങ്ങളും നവീകരിച്ചു. ഹൈ ഡെപ്പന്റന്‍സി യൂനിറ്റ്, മെറ്റേണല്‍ ഐ.സി.യു, വിപുലമായ ഒ.പി എന്നിവയും സജ്ജമാക്കി. പ്രസവം കഴിഞ്ഞ് അമ്മെയയും കുഞ്ഞിെനയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും നടപ്പാക്കിവരുന്നു.

