വലയില്‍ കുടുങ്ങിയ ദേശാടന പക്ഷിയെ രക്ഷപ്പെടുത്തി
text_fieldsദേശാടനപക്ഷിയെ ചാക്ക ഫയര്‍ ഫോഴ്സ് അധികൃതര്‍ പാലോട് ഫോറസ്റ്റ് ഡിവിഷന് ആര്.ആര്.ടി അധികൃതര്‍ക്ക് കൈമാറിയപ്പോള്‍
വലിയതുറ: വേളി ടൂറിസ്റ്റ് വില്ലേജിനു സമീപം വലയില്‍ കുടുങ്ങിയ ദേശാടന പക്ഷിയെ ഫയര്‍ ഫോഴ്സ് അധികൃതർ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം 6.40 ഓടുകൂടിയാണ് പക്ഷി വലയില്‍ കുടുങ്ങിയതായി ചാക്ക ഫയര്‍ സ്റ്റേഷനില്‍ വിവരം ലഭിച്ചത്. എഫ്.ആര്.ഒ മാരായ വിപിന്‍ , ജയേഷ് ചന്ദ്രന് , സജി എസ്.നായര്‍ , പൊന്‍രാജ് എന്നിവരുള്‍പ്പെട്ട സോനാംഗങ്ങള്‍ എത്തി പക്ഷിയെ കുരുക്കഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
കാലുകളിലും ചിറകിനും ചെറിയ മുറിവേറ്റിട്ടുണ്ട്. ചാക്ക ഫയര്‍ സ്റ്റേഷനിലെത്തിച്ച പക്ഷിയെ തിങ്കളാഴ്ച രാവിലെ പാലോട് ഫോറസ്റ്റ് ഡിവിഷന് റാപിഡ് റെസ്പോണ്‍സ് ടീമിന് (ആര്.ആര്.ടി) കൈമാറി.

