റബർഷീറ്റ് മോഷ്ടിച്ചയാൾ രണ്ടുമണിക്കൂറിനകം പിടിയിൽ
text_fieldsകിളിമാനൂർ: പള്ളിക്കൽ സ്റ്റേഷൻ അതിർത്തിൽ റബർഷീറ്റ് മോഷണം നടത്തിയ പ്രതിയെ രണ്ടുമണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. തുമ്പോട് മുട്ടയം മൈലാടുംപൊയ്ക കീഴതിൽവീട്ടിൽ സനോജ് (42) ആണ് അറസ്റ്റിലായത്. മടവൂർ ആനകുന്നം ലക്ഷ്മി ഭവനിൽ രാധാകൃഷ്ണപിള്ളയുടെ പരാതിയിലാണ് അറസ്റ്റ്.
ഇദ്ദേഹത്തിൻെറ ഉടമസ്ഥതയിലുള്ള പള്ളിക്കൽ അയ്യപ്പാ റബർ ട്രെഡേഴ്സിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മോഷണം. 200 കിലോയോളം റബർഷീറ്റും ഒട്ടുപാലുമടക്കമാണ് മോഷണം പോയത്. പള്ളിക്കൽ സ്റ്റേഷനിൽ ഇദ്ദേഹം പരാതി നൽകി രണ്ട് മണിക്കൂറിനുള്ളിൽ പ്രതി അറസ്റ്റിലായി. മോഷണ മുതൽ വിൽ ക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
തുമ്പോട് പഴുവടിയിലെ ഓട്ടോ ഡ്രൈവറാണ് പ്രതി. പകൽ സമയങ്ങളിൽ ഓട്ടോയിൽ കറങ്ങി നടന്ന് കടകളും വീടുകളും നോക്കി വെച്ച് രാത്രിയിലെത്തി കവർച്ച നടത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. അഞ്ചൽ, പുനലൂർ, കിളിമാനൂർ സ്റ്റേഷനുകളിൽ ക്ഷേത്ര കവർച്ച, റബർ ഷീറ്റ് മോഷണം എന്നീ കേസുകളിൽ പ്രതിയാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

