Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പന്നിയുടെ ആക്രമണത്തിൽ വയോധികനായ ഓട്ടോ ഡ്രൈവർക്ക് പരിക്ക്
text_fieldsbookmark_border
കിളിമാനൂർ: പന്നിയുടെ ആക്രമണത്തിൽ വയോധികനായ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. കിളിമാനൂർ, ചിറ്റിലഴികം കൃഷ്ണ തീർത്ഥത്തിൽ ചന്ദ്രശേഖര പിള്ള (64) ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വയറ്റിൽ 19 തുന്നൽ ഉണ്ട്. കിളിമാനൂർ മുക്ക് റോഡ് കവലയിലെ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെയാമ് സംഭവം.
മഞ്ഞപ്പാറക്ക് സമീപം നിർമിക്കുന്ന വീടിന്‍റെ ജോലി കഴിഞ്ഞ് തോട്ടിൽ കാലു കഴുകുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു. പന്നി തേറ്റ കൊണ്ട് വയറ്റിൽ കുത്തി. നിലവിളി കേട്ടെത്തിയവർ ആദ്യം വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. ചാരുപാറ, മഞ്ഞപ്പാറ മേഖലയിൽ പന്നികളുടെ ആക്രമണം രൂക്ഷമാണ്.
Next Story

