വൃക്കകൾ തകരാറിൽ; കനിവുകാത്ത് ഉമ്മയും മകനും
text_fieldsഷുഹൈബ്, മാതാവ് ഷംലത്ത്
പോത്തൻകോട്: ഇരുവൃക്കകളും തകരാറിലായി സുമനസ്സുകളുടെ കനിവുകാത്ത് കഴിയുകയാണ് ഉമ്മയും മകനും. അണ്ടൂർക്കോണം പറമ്പിൽ പാലം പുതുവൽപ്ലാവില വീട്ടിൽ ഷുഹൈബും (24) മാതാവ് ഷംലത്തു(43)മാണ് മറ്റുള്ളവരുടെ കനിവുകാത്ത് കഴിയുന്നത്.
ഷുഹൈബിന് വൃക്ക നൽകാൻ പിതാവ് ഹുസൈൻ തയാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങളോളം ചെലവ് വരും. ഷംലത്തിനും ഷുഹൈബിനും ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യുന്നുണ്ട്. ഇതിന് നല്ലൊരുതുക വേണ്ടിവരുന്നുണ്ട്.
വിദേശത്തേക്ക് ജോലിക്ക് പോയ ഷുഹൈബ് അസുഖത്തെ തുടർന്ന് മൂന്ന് മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. ഷംലത്ത് വർഷങ്ങളായി ചികിത്സയിലാണ്. സുമനസ്സുകളുടെ സഹായത്തിനായി ഷംലത്തിന്റെ പേരിൽ പള്ളിപ്പുറം എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67103834932, lFSC: SBIN0070406, ഗൂഗിൾ പേ: 9037088312.

