പൊതുവിദ്യാഭ്യാസ മേഖലക്ക് കേരളം മാതൃക -മന്ത്രി ജി.ആർ. അനിൽ
text_fieldsഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ എ.കെ.എസ്.ടി.യു ജില്ല പഠന ക്യാമ്പ് മന്ത്രി
ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
വിതുര: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി ജി.ആർ. അനിൽ. ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ എ.കെ.എസ്.യു ജില്ല പഠന ക്യാമ്പ് കല്ലാർ ഡി.ടി.പി സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എ.കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് എ. ഷാനവാസ് അധ്യക്ഷത വഹിച്ചു.
സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, സംസ്ഥാന സെക്രട്ടറി ഡോ. എഫ്. വിൽസൺ, സംസ്ഥാന വൈസ് പ്രസിഡൻറ് എം.എൽ. ജോർജ് രത്നം, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബിജു പേരയം, സി.പി.ഐ ജില്ല കൗൺസിലംഗം ഈഞ്ചപ്പുരി സന്തു, വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മഞ്ജുഷാ ജി. ആനന്ദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കല്ലാർ അജിൽ, ഗ്രാമപഞ്ചായത്ത് അംഗം ഐ.എസ്. സുനിത, ആർ.കെ. ഷിബു, സംസ്ഥാന മുൻ പ്രസിഡൻറ് ആർ. സരചന്ദ്രൻ നായർ, സെക്രട്ടറി ബുഖാരി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഇ. ലോർദോൻ സ്വാഗതവും എസ്.എൻ. ജെസ്സി നന്ദിയും പറഞ്ഞു.

