പന്ന്യൻ രവീന്ദ്രൻ കഴക്കൂട്ടത്ത് സന്ദർശനം നടത്തി
text_fieldsഇടതുമുന്നണിസ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിലെ സന്ദർശനത്തിൽ
കഴക്കൂട്ടം: സ്ഥാനാർഥി പ്രഖ്യാപനത്തിനുപിന്നാലെ ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സൗഹൃദ സന്ദർശനം നടത്തി. പരിചയക്കാരായ വിവിധ വ്യക്തികളെയും വിവിധ സംഘടനാനേതാക്കളെയും സാമൂഹിക പ്രവർത്തകരെയും കാണുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തു. കരിക്കകം ക്ഷേത്രത്തിലും ഉള്ളൂർ, മണ്ണന്തല ബിഷപ് ഹൗസുകളിലും പൗഡിക്കോണം പുതുകുന്ന് ചർച്ചിലും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും കോലത്തുകരക്ഷേത്രത്തിലും കഴക്കൂട്ടം ജുമാമസ്ജിദിലും പന്ന്യൻ സന്ദർശനം നടത്തി.
സി.പി.ഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു, ജില്ല കൗൺസിൽ അംഗങ്ങളായ തുണ്ടത്തിൽ അജി, ചിത്രലേഖ, എൽ.ഡി.എഫ് കൺവീനർ വി. ലെനിൻ സി.പി.എം ജില്ല കമ്മിറ്റി അംഗം വി. ജയപ്രകാശ്, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ഡി. രമേശൻ, തുടങ്ങിയവരും സ്ഥാനാർഥിെക്കാപ്പം ഉണ്ടായിരുന്നു.

