പൈപ്പ് നന്നാക്കാൻ കുഴിച്ചത് റോഡിന് ഭീഷണി
text_fieldsകിള്ളി-പുതുവയ്ക്കല്‍ റോഡില്‍ ജലസേചന വകുപ്പ് നിർമിച്ച അപകടക്കുഴി
കാട്ടാക്കട: ജലസേചനവകുപ്പിന്റെ പൈപ്പ് പൊട്ടിയത് ശരിയാക്കാനായി കുഴിച്ച കിള്ളി-പുതുവയ്ക്കല്‍-കട്ടയ്ക്കോട്- റോഡ് അപകടക്കുഴിയായി. അടുത്തിടെ ആധുനിക നിലവാരത്തില്‍ നിര്‍മിച്ച റോഡിന്റെ പ്രവേശന ഭാഗത്താണ് ചതുരാകൃതിയിലുള്ള കുഴി നിർമിച്ച് പൈപ്പ് ശരിയാക്കിയത്.
ഇതിനുശേഷം കുഴിയെടുത്ത ഭാഗത്ത് മണ്ണിട്ട് തൊഴിലാളികള്‍ പോയി. ഇതോടെ ഇതുവഴി വാഹനങ്ങളിലെത്തിയവരും കാല്നടയാത്രികരുമൊക്കെ കുഴിയില്‍ വീണ് അപകടവും പറ്റി. അപകടം തുടരെയായതോടെ കുഴിക്ക് ചുറ്റും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നതിന് സംവിധാനംഒരുക്കി.
കെ.എസ്.ആര്.ആര്.സി. ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയവാഹനങ്ങള്‍ കടന്നുപോകുന്നതും കോളജും സ്കൂളുമൊക്കെ സ്ഥിതിചെയ്യുന്നതുമായ റോഡ് കുഴിച്ച ശേഷം പൂര്‍വ സ്ഥിതിയിലാക്കുന്നതിനോ, അപകട മുന്നറിയിപ്പുനല്കുന്നതിനോ അധികൃതര്‍ തയ്യാറായില്ല.

