തെങ്ങുകയറ്റത്തിലും മാതൃകയായി റഫീഖ് മൗലവി
text_fieldsതെങ്ങിൽ കയറുന്ന റഫീഖ് മൗലവി
കല്ലമ്പലം: ആത്മീയ മേഖലയിൽ നിറസാന്നിധ്യമായ കടുവയിൽ റഫീഖ് മൗലവി കാർഷിക മേഖലയിലെന്ന പോലെ തെങ്ങുകയറ്റത്തിലും മാതൃകയാവുകയാണ്. കടുവയിൽ സ്വലാഹിയ അറബിക് കോളജ് വൈസ് പ്രിൻസിപ്പലായ റഫീഖ് മൗലവി സ്വന്തം പറമ്പിൽ വിവിധയിനം പച്ചക്കറികളും മറ്റ് കൃഷികളും നന്നായി വിളയിക്കുന്നു.
ഒപ്പം കന്നുകാലി വളർത്തലിലും തൽപരനായ അദ്ദേഹം തെങ്ങുകയറ്റത്തിലും മികവ് തെളിയിച്ചിരിക്കുന്നു. തേങ്ങയിടാൻ ആളെ കിട്ടാതെ വന്നതോടെയാണ് തെങ്ങുകയറ്റ പരിശീലനം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം കടുവയിൽ തോട്ടയ്ക്കാട് സൗഹൃദ റെസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിലായിരുന്നു പരിശീലനം. മൗലവിക്ക് പൂർണ സഹകരണവുമായി സൗഹൃദ റെസിഡൻറ്സ് അസോസിയേഷനുമുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി ഖാലിദ് പനവിള അറിയിച്ചു.

