വീടുകൾ കുത്തിതുറന്ന് സ്വർണവും പണവും കവർന്നു
text_fieldsസുബിന് സുകുമാരന്റെ വീട്ടില്‍ കയറി കള്ളന് അലമാര തകര്‍ത്ത് സാധനങ്ങള്‍ വാരിവിലിച്ചിട്ട നിലയില്‍
കാട്ടാക്കട: പൂവച്ചല്‍ പ്രദേശത്ത് രണ്ട് വീടുകള്‍ കുത്തി തുറന്ന് പതിനഞ്ച് പവന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. പൂവച്ചൽ കൊണ്ണിയൂർ സ്വദേശി നസറുദ്ദീന്റെ വീടിന്റെ മുൻ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന സംഘം കിടപ്പുമുറിയിലെ അലമാരകൾ വെട്ടിപ്പൊളിച്ചാണ് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചത്. മാലയും കമ്മലുകളും വളകളും ഉള്‍പ്പെടെ 9 പവൻ സ്വർണമാണ് കള്ളൻ കൊണ്ടുപോയത്. നസറുദ്ദീനും കുടുംബവും മകളുടെ ചികിത്സക്കായി ആശുപത്രിയിലായിരുന്നു. ആളില്ലാത്ത സമയമാണ് മോഷണം നടന്നിരിക്കുന്നത്.
പൂവച്ചൽ വഴുതന മുകൾ സ്വദേശി സുബിന് സുകുമാരന്റെ വീട്ടിൽ നിന്നും ആറു പവനും 10,000 രൂപയുമാണ് മോഷണം പോയത് സ്വർണ വളകളും കമ്മലുകളും ഇതില്‍പ്പെടും. വീടിന്റെ മുൻ വാതിൽ കുത്തിപ്പൊളിച്ചാണ് അകത്തു കടന്നത്. മേശകളും അലമാരകളും ഒക്കെ തുറന്ന് വാരിവലിച്ചിട്ട് നിലയിലായിരുന്നു. സുബിൻ കുടുംബവുമായി ഭാര്യവീട്ടിൽ പോയി വന്നപ്പോഴാണ് മോഷണം അറിയുന്നത്. കാട്ടാക്കട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

