തെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് അനുകൂലമാകും -പി.സി. ചാക്കോ
text_fieldsതിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പിലെ ഫലം എൽ.ഡി.എഫിന് അനുകൂലമാകുമെന്ന് എൻ.സി.പി (എസ്) പ്രസിഡന്റ് പി.സി. ചാക്കോ. ബി.ജെ.പി സർക്കാറിന്റെ ജനദ്രോഹ നടപടികളും സംസ്ഥാന സർക്കാരുകളോടുള്ള തെറ്റായ സമീപനവും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നും ചാക്കോ പറഞ്ഞു. തിരുവനന്തപുരം പാർലമെന്റ് എൻ.സി.പി (എസ്) പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് ആട്ടുകാൽ അജി അധ്യക്ഷനായി. എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ, എം. വിജയകുമാർ, അഡ്വ. ആർ. സതീഷ്കുമാർ, സംസ്ഥാന സെക്രട്ടറിമാരായ കെ.ആർ. സുഭാഷ്, ഇടക്കുന്നിൽ മുരളി, ബിന്ദു രവീന്ദ്രൻ, പാറശ്ശാല വിജയൻ, ആറാലുംമൂട് മുരളീധരൻ നായർ, മൈനൊരിറ്റി കോൺഗ്രസ് സംസ്ഥാന ചെയർമാൻ കെ.ടി. മുജീബ്, സഹകരണ സെൽ ചെയർമാൻ പ്രവീൺ കോട്ടക്കുഴി, മാത്യു എബ്രഹാം, ആർ. ലീലാമ്മ, കെ.പി. സുന്ദരം, കോവളം അജി തുടങ്ങിയവർ സംസാരിച്ചു.

