ഗുണ്ടാ ആക്രമണക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
text_fieldsതിരുവനന്തപുരം: പോത്തന്‍കോട് ചന്തവിളയിലുണ്ടായ സംഘട്ടനത്തില്‍ ശ്രീകാര്യം പോങ്ങുംമൂട് സ്വദേശി മെന്റല്‍ ദീപു എന്ന ദീപുവിനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ കല്ലടിക്കോട് സ്റ്റീഫന്‍ എന്ന ശബരിയെ (31) വാവറമ്പലം ഭാഗത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ മൂന്നുപേര്‍ പിടിയിലായിരുന്നു.
2019 തിരുവോണനാളില്‍ നാടന്‍ ബോംബുമായി ആക്രമണത്തിന് പോകവെ കേശവദാസപുരത്തിന് സമീപം സ്റ്റീഫന്റെ കൈവശമിരുന്ന ബോംബ് പൊട്ടുകയും ഇയാളുടെ ഇരുകൈകളും കൈമുട്ടിന് താഴെ വെച്ച് നഷ്ടമാകുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പതിനഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റീഫനെ തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി സുല്‍ഫിക്കര്‍, പോത്തന്‍കോട് സി.ഐ ശ്യാം, എസ്.ഐ വിനോദ് വിക്രമാദിത്യന്, ഗ്രേഡ് എസ്.ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

