കോവിഡ് മൂന്നാംതരംഗം: മുന്നൊരുക്കങ്ങൾ കർശനമാക്കി കന്യാകുമാരി
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ നിലവിൽ കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും കേരളത്തിൽ കോവിഡ് രോഗികളുടെ വർധന ആശങ്ക പരത്തുന്നതായി മന്ത്രി ടി. മനോ തങ്കരാജിെൻറ നേതൃത്വത്തിൽ നടന്ന അവലോകനയോഗം. ഓണാവധിക്ക് കന്യാകുമാരി ജില്ലയിൽ തിരികെ എത്തുന്ന തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരെയും കർശന പരിശോധനക്ക് വിധേയമാക്കും. ഒന്നോ അല്ലെങ്കിൽ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ എടുത്തതിെൻറ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലെ കളിയിക്കാവിള, കാക്കാവിള, ചൂഴാൽ, നെട്ട തുടങ്ങിയ പരിശോധന കേന്ദ്രങ്ങൾ വഴി ആൾക്കാരെ ജില്ലയിൽ പ്രവേശിപ്പിക്കൂ.
ജില്ലയിൽ മുപ്പത് ശതമാനത്തിൽ കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകി. കോവിഡിെൻറ മൂന്നാംതരംഗം കുട്ടികളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലയിലെ ഒമ്പത് ശിശു സംരക്ഷണ കേന്ദ്രങ്ങളിലും അടിയന്തര നടപടി സ്വീകരിച്ചു. ആശുപത്രികളിൽ വേണ്ടത്ര കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും പ്ലാൻറുകളും തയാറാണ്.
ജനങ്ങൾ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് സർക്കാറിെൻറ സുരക്ഷ നിർദേശങ്ങൾ അനുസരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. കലക്ടർ എം. അരവിന്ദ്, മെഡിക്കൽ കോളജ് ഡീൻ ഡോ. തിരുവാശകമണി, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ. പ്രഹ്ളാദൻ ഉൾപ്പെടെ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുത്തു.

