റോഡിലെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികർക്ക് പരിക്ക്
text_fieldsറോഡ് ഉപരോധിച്ച പഞ്ചായത്തംഗം വെള്ളരിക്കുന്ന് ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
വെള്ളറട: ആറാട്ടുകുഴി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ആറാട്ടുകുഴി- കൂതാളി റോഡിലാണ് ഉപരോധം സംഘടിപ്പിച്ചത്. ആനപ്പാറ സ്വദേശി ജയരാജും ഭാര്യയും സഞ്ചരിച്ച ബൈക്കാണ് വെള്ളക്കെട്ടില്‍ വീണത്. തുടര്‍ന്നാണ് വാര്‍ഡ് മെംബര്‍മാരായ ജയന്തി, വെള്ളരിക്കുന്ന് ഷാജി എന്നിവരുടെ നേത്രത്വത്തില്‍ റോഡ് ഉപരോധിച്ചത്. ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. അഞ്ചു ദിവസത്തിനുള്ളില്‍ റോഡ് പണി ചെയ്യുമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

