നമ്പർ കൊടുത്താൽ മതി; അത്താഴത്തിന് ഉണർത്താൻ ഫോണിൽ വിളിവരും
text_fieldsബാലരാമപുരം: മുമ്പുണ്ടായിരുന്ന അത്താഴം കൊട്ട് കാലഹരണപ്പെട്ടതോടെ മൊബൈലിൽ അത്താഴത്തിന് വിളിച്ചുണർന്ന കൂട്ടായ്മകൾ സജീവം.
പുലർച്ച 3.30 മുതലാണ് ഫോണിൽ വിളിക്കുന്നത്. ദിനവും നൂറിലെറെ പേരെ ഇത്തരത്തിൽ വിളിച്ചുണർന്നവർ നിരവധിയാണ്. അത്താഴത്തിന് വിളിച്ചുണർത്തണമെന്നറിയിച്ച് ഇവർക്ക് മൊബൈൽ നമ്പർ നൽകിയാൽ കൃത്യമായി വിളിവരും.
വിളിക്കുന്നയാൾ ഉണർന്നു എന്ന് ഉറപ്പായാൽ മാത്രമേ മെബൈലിലെ ബെല്ലടി നിലക്കൂ. ബാലരാമപുരത്തെ പല കൂട്ടയ്മകളുടെ കീഴിലും ഇത്തരം വിളിച്ചുണർത്തു സംഘങ്ങളുണ്ട്. മുമ്പ് ബാലരാമപുരത്തും നോമ്പുകാരെ വിളിച്ചുണർത്തിയിരുന്ന അത്താഴം കൊട്ട് സംഘങ്ങളുണ്ടായിരുന്നു. പിന്നീട് അത് നിലക്കുകയായിരുന്നു.

