ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടം ശിലാസ്ഥാപനം
text_fieldsഅരുവിപ്പുറം ഗവ. ആയുര്‍വേദ ഡിസ്പെന്സറിയില് പുതിയ
ഒ.പി, പഞ്ചകര്‍മ ബ്ലോക്കിന്റെ ശിലാസ്ഥാപനം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
വെള്ളറട: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ അരുവിപ്പുറം ആയയില്‍ ഗവ. ആയുര്‍വേദ ഡിസ്പെന്സറിയില് നിര്‍മിക്കുന്ന പുതിയ ഒ.പി, പഞ്ചകര്‍മ ബ്ലോക്കിന്റെ ശിലാസ്ഥാപനം പാറശ്ശാല എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍ നിര്‍വഹിച്ചു.
പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി.എസ്. ബിനു മുഖ്യപ്രഭാഷണം നടത്തി.
ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ഷീല മേബ്ലറ്റ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് റെജി കുമാര്‍, പഞ്ചായത്തംഗം സ്നേഹലത, എന്‍.ആര്. സുദര്‍ശന കുമാര്‍, ബൈജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിന്‍ ബോസ്, ഡോ. ശ്രീലക്ഷ്മി, ഡോ. സചിത്ര, സെജിന്‍, സുരേഷ്, മുഹമ്മദ് സലിം, സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. സെബി, ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു. സൗജന്യ ആയുര്‍വേദ നേത്ര പരിശോധന, ചികിത്സ ക്യാമ്പിന് ഡോ. അനുശ്രീ, നേതൃത്വം നല്കി, ഡോ. നന്ദു കൃഷ്ണന് ആയുര്‍വേദ പ്രദര്‍ശനത്തിനും ഔഷധ സസ്യ വിതരണത്തിനും നേതൃത്വം നല്കി.

