ഗുണ്ടാപ്പിരിവ് നൽകാത്തതിന് ടിപ്പർ ഡ്രൈവർക്ക് മർദനം
text_fieldsആറ്റിങ്ങൽ: ടിപ്പർ ലോറി ഡ്രൈവറെ അഞ്ചംഗസംഘം തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. മുട്ടപ്പലം മൂലയിൽവാരം നെടുവേലി വീട്ടിൽ അനുവി(32)നാണ് മർദനമേറ്റത്.
ദേഹമാസകലം മർദനമേറ്റ ഇയാൾ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ടിപ്പറിെൻറ ഗ്ലാസുകളും അടിച്ചുതകർത്തു. സംഭവം തടയാനെത്തിയ നാട്ടുകാരെ അക്രമി സംഘം വിരട്ടി ഒാടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മുടപുരം തെങ്ങുംവിള സ്വദേശി സാജേൻറതാണ് ടിപ്പർ. ഇടഞ്ഞുംമൂല, ചെറുമുട്ടം, കോളംപാലം, പെരുങ്ങുഴി തീരദേശ റോഡ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയ സംഘങ്ങളുടെയും ശല്യം വർധിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
പൊലീസ് പട്രോളിങ് ഈ മേഖലയിൽ ശക്തിപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഗുണ്ടാപ്പിരിവ് നൽകാത്തതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പറയപ്പെടുന്നു.

