പ്രവാസിയുടെ വീട്ടിൽ നിന്ന് സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നു
text_fieldsകവർച്ച നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു
ആറ്റിങ്ങൽ: ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ നാട്ടില്‍ എത്തിയ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച. 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. സിംഗപൂരില്‍ ബിസിനസുകാരനായ അഴൂര്‍ മുട്ടപ്പലം തെക്കെവിളാകത്ത് വീട്ടില്‍ സാബുവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്.
സാബുവും ഭാര്യയും കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നാട്ടില്‍ എത്തിയത്. ബന്ധുവിന്റെ വിവാഹത്തിനായി ചൊവ്വാഴ്ച്ച പോവുകയും ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രിയാണ് വീട്ടിൽ മടങ്ങിയെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ എഴുന്നേറ്റ സാബു വീടിന്റെ പിന്‍വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്.
വീടിന്റെ അടുക്കള ഭാഗത്തെ കതക് പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനുളളില്‍ പ്രവേശിച്ചത്. ഡോഗ് സ്്ക്വാഡ്, ഫിംഗര്‍ പ്രിന്റ്റ് വിഭാഗം എന്നിവര്‍ എത്തി തെളിവെടുപ്പ് നടത്തി. ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.

