ഗവ. പോളിടെക്നിക് കോളജിലെ ശുചിമുറി ഉപയോഗശൂന്യം; വിദ്യാർഥികൾ പഠിപ്പുമുടക്കി
text_fieldsഗവ. പോളിടെക്നിക് കോളജിലെ ഉപയോഗശൂന്യമായ ശുചിമുറി
ആറ്റിങ്ങൽ: ഗവ. പോളിടെക്നിക് കോളജിലെ വിദ്യാർഥികൾക്കായുള്ള ടോയ്ലറ്റിന്റെ ശോചനിയാവസ്ഥക്കെതിരെ വിദ്യാർഥികൾ പ്രക്ഷോഭത്തിൽ. ഗവ. പോളിടെക്നിക് കോളജിലെ വിദ്യാർഥികൾക്കായുള്ള ടോയ്ലറ്റിന്റെ അവസ്ഥ ശോചനീയമാണ്. വിദ്യാർഥികൾ ഇത് സംബന്ധിച്ച് പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു. അന്വേഷിക്കാൻ കമ്മിറ്റി വച്ചെങ്കിലും, തുടർ നടപടികളായില്ല. താൽകാലിക പരിഹാരമെന്ന നിലയിൽ പി.ടി.എ ഫണ്ട് ഉപയോഗിച്ച് ഉപയോഗ പ്രദമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. ഇതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു ആറ്റിങ്ങൽ പോളിടെക്നിക് യൂനിറ്റ് കമ്മിറ്റി സമരം ആരംഭിച്ചത്.

